കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം
Aug 14, 2025 10:12 PM | By Sufaija PP

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം. എസ്.എഫ്.ഐയുടെ കോട്ടകൾ അടക്കം പല സ്‌കൂളുകളിലും എം.എസ്.എഫ് ഒറ്റയ്ക്കും മുന്നണിയായും വിജയം നേടി. കഴിഞ്ഞ 9 വർഷത്തെ ഇടത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്ക് വിദ്യാർത്ഥികൾ സമ്മതിദാന അവകാശം വിനിയോഗിക്കുകയായിരുന്നു.


തോട്ടട ജി.എച്ച്.എസ്.എസിൽ 13ൽ 8 സീറ്റ് നേടി എം.എസ്.എഫ് മുന്നണി ഭരണം നേടി. എം.ടി.എം ടൗൺ എച്ച്.എസ്.എസിൽ 12ൽ 12 നേടി എം.എസ്.എഫ് ഒറ്റയ്ക്ക് ഭരണം നേടി. ചേലോറ ഹയർ സെക്കൻഡറി സ്കൂളിലും എം.എസ്.എഫ് യൂണിയൻ നേടി.


തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം. എസ്.എഫ്.ഐയുടെ കോട്ടകൾ അടക്കം പല സ്‌കൂളുകളിലും എം.എസ്.എഫ് ഒറ്റയ്ക്കും മുന്നണിയായും വിജയം നേടി. കഴിഞ്ഞ 9 വർഷത്തെ ഇടത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്ക് വിദ്യാർത്ഥികൾ സമ്മതിദാന അവകാശം വിനിയോഗിക്കുകയായിരുന്നു.


അഴീക്കോട് മണ്ഡലത്തിൽ പുഴാത്തി ജി.എച്ച്.എസ്.എസിൽ മുഴുവൻ സീറ്റുകളും നേടി എം.എസ്.എഫ് ഭരണം നേടി. അഴീക്കോട് ജി.എച്ച്.എസ്.എസിലും എം.എസ്.എഫ് ഒറ്റയ്ക്ക് സമ്പൂർണ വിജയം നേടി.

കമ്പിൽ എച്ച്.എസ്.എസിൽ 32ൽ 32 സീറ്റും എം.എസ്.എഫ് ഒറ്റയ്ക്ക് നേടി. എസ്.എഫ്.ഐയുടെ വെല്ലുവിളികളെ അതിജീവിച്ച് ചട്ടുകപ്പാറ സ്‌കൂളിൽ എം.എസ്.എഫ് മുന്നണി അക്കൗണ്ട് തുറന്നു.

മട്ടന്നൂർ മണ്ഡലത്തിൽ ആകെ മത്സരം നടന്ന എട്ടിൽ മൂന്ന് സൾ യൂണിയനുകൾ എം.എസ്.എഫ് മുന്നണി നിലനിർത്തി. എടയന്നൂർ ജി.വി.എച്ച്.എസ്.എസിൽ 10ൽ 10 സീറ്റ് നേടി എം.എസ്.എഫ് പ്രതിനിധി ഹാദിയ ഹാഷിം ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.

പേരാവൂർ മണ്ഡലത്തിൽ ആറളം എച്ച്.എസ്.എസിൽ എം.എസ്.എഫ് ഒറ്റയ്ക്ക് 25ൽ 22 സീറ്റ് നേടി യൂണിയൻ നിലനിർത്തി. പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോം, വഴക്കര സ്‌കൂളുകളിലും എം.എസ്.എഫ് മുന്നണി വിജയിച്ചു.


ഇരിക്കൂർ മണ്ഡലത്തിൽ ശ്രീകണ്ടാപുരം എച്ച്.എസ്.എസിൽ എം.എസ്.എഫ് ഒറ്റയ്ക്ക് യൂണിയൻ ഭരിക്കും.


MSF wins big in Kannur district school parliament elections

Next TV

Related Stories
സ്വാതന്ത്ര്യ ദിനം: വ്യത്യസ്ത ആഘോഷവുമായി സി എച്ച് എം സ്കൂളിലെ വിദ്യാർത്ഥികൾ

Aug 15, 2025 09:34 PM

സ്വാതന്ത്ര്യ ദിനം: വ്യത്യസ്ത ആഘോഷവുമായി സി എച്ച് എം സ്കൂളിലെ വിദ്യാർത്ഥികൾ

സ്വാതന്ത്ര്യ ദിനം: വ്യത്യസ്ത ആഘോഷവുമായി സി എച്ച് എം സ്കൂളിലെ...

Read More >>
തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aug 15, 2025 06:30 PM

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു...

Read More >>
കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Aug 15, 2025 06:26 PM

കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം...

Read More >>
ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു

Aug 15, 2025 04:58 PM

ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു

ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു...

Read More >>
തളിപ്പറമ്പിൽ മണൽ കടത്ത്; മിനി ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Aug 15, 2025 03:22 PM

തളിപ്പറമ്പിൽ മണൽ കടത്ത്; മിനി ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തളിപ്പറമ്പിൽ മണൽ കടത്ത്; മിനി ലോറി പിടികൂടി, ഡ്രൈവർ ഓടി...

Read More >>
ശ്രീകണ്ഠാപുരത്ത് ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത് വിവാദമായി

Aug 15, 2025 03:18 PM

ശ്രീകണ്ഠാപുരത്ത് ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത് വിവാദമായി

ശ്രീകണ്ഠാപുരത്ത് ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall